News & Events

More

Dr. ABDUL GAFOOR

About me

ഡോക്ടർ അബ്ദുൽ ഗഫൂർ ഇന്ത്യയിൽ ആദ്യമായി കരോക്കെ ഗാനമേള എന്ന നവീന ഗാനരീതി കൊണ്ടുവന്നു. 45 വർഷം മുൻപ് 1980ലാണ് ആദ്യമായി കരോക്കെ ഗാനം റെക്കോർഡ് ചെയ്തത്. കമ്പ്യൂട്ടറോ മൊബൈലോ പോലും ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് ഇത്തരം ഒരു രീതി കൊണ്ടുവന്നത്. യേശുദാസിന്റെയും ജയചന്ദ്രന്റെയും ഒക്കെ പാട്ട് എടുത്ത് അതിൽ നിന്നും അവരുടെ ശബ്ദം കട്ട് ചെയ്ത് ആ ഭാഗത്ത് സ്വന്തം ശബ്ദം എഡിറ്റ് ചെയ്ത് കയറ്റുകയായിരുന്നു അന്ന് ചെയ്തിരുന്നത്. S ജാനകി പി സുശീല വാണിജയറാം മാധുരി എന്നിവരുടെ യുഗ്മ ഗാനങ്ങളിൽ അവരുടെ ഭാഗം നിലനിർത്തിയിരുന്നു. ഈ രീതിയിൽ ഞാനും ഇന്ത്യയിലെ ആദ്യത്തെ കരോക്കെ ഗായിക എന്റെ മകൾ റുബയ്യ ഗഫൂറും ചേർന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം നൂറുകണക്കിന് ഗാനമേളകൾ സംഘടിപ്പിച്ചു. ഈ ഗാനമേള കണ്ടിട്ടാണ് ഇന്ത്യയിൽ ആദ്യമായി യേശുദാസിന്റെ 15 പാട്ടടങ്ങുന്ന ഒരു കരോക്കെ ട്രാക്ക് എറണാകുളത്ത് ഇറങ്ങുന്നത്. ലോകത്ത് ഒരിടത്തും ആ കാലത്ത് ഇതുപോലെ ഗാനമേള ഉണ്ടായിരുന്നില്ല എന്നുകൂടി ഓർക്കേണ്ടതുണ്ട് രണ്ട് സിനിമകളിൽ പാടാനുള്ള അവസരം ദൈവാനുഗ്രഹത്താൽ ലഭിച്ചു. വെള്ളിമേഘം എന്ന തമിഴ് ചിത്രത്തിലും ജൂനിയേർസ് ജേർണി എന്ന മലയാള ചിത്രത്തിലും. തമിഴ് ചിത്രം റിലീസ് ആയി മലയാളം റിലീസായിട്ടില്ല. കൂടാതെ വീഡിയോ ആൽബങ്ങളിലും പാടി അഭിനയിച്ചിട്ടുണ്ട്. 55 വർഷമായി സംഗീത രംഗത്തുണ്ട്. 50 വർഷമായി ചികിത്സ രംഗത്തും ഉണ്ട്.

CONTACT ME

Youtube feed

Latest videos

Music festival start in 2026